മാഹി: 2027-ലെ പുതുച്ചേരി സംസ്ഥാന ഗവൺമെന്റ് ക്വാട്ടയിൽ മാഹിയിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന തീർത്ഥാടകർക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് പരിശോധന നടന്നു. പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി. അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാഖ്, ഹജ്ജ് കോർഡിനേറ്റർ ടി.കെ. വസീം, ഡോ. ആദിൽ വാഫി, ഡോ. സ്വപ്നലി, സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസുഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിക്ക് സി.എച്ച്. സെന്റർ സെക്രട്ടറി എ.വി. അൻസാർ, സക്കീർ, റിഷാദ് കൂടാളി, മുഹമ്മദ് റംസാൻ എന്നിവർ നേതൃത്വം നൽകി. ഹജ്ജ് യാത്രയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക ആരോഗ്യ പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് ക്യാമ്പിൽ നൽകിയത്.
