മാഹി: ഗവ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ജി.എസ്.ടി.എ) മാഹി ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂളിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജി.എസ്.ടി.എ പ്രസിഡന്റ് പി. യതീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജിത ഭാസ്കർ വാർഷിക റിപ്പോർട്ടും ട്രഷറർ എം. വിദ്യ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂൾ പ്രധാനാധ്യാപകൻ മുരളീധരൻ, മുൻ ട്രഷറർ പി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയും പ്രമേയ അവതരണവും എക്സിക്യൂട്ടീവ് അംഗം സനൽകുമാർ നിർവ്വഹിച്ചു. ജി.എസ്.ടി.എ മുൻ പ്രസിഡന്റ് ശശികുമാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് ചടങ്ങിൽ ഉപഹാരം നൽകി യാത്രയയപ്പ് നൽകി. സി.വി. നിഷിത കുമാരി നന്ദി രേഖപ്പെടുത്തി.
