മയ്യഴി: കോപ്പാലം - മാക്കുനി റോഡ് നവീകരണം കരാറുകാരൻ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലക്കടവിൽ റോഡ് ഉപരോധിച്ചു. മാഹി മേഖലയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളുടെ പ്രവൃത്തികളും നിലവിൽ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
റോഡ് ഉപരോധ സമരത്തിന് ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, പുതുച്ചേരി സംസ്ഥാന ഐടി സെൽ കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മഗനീഷ് മഠത്തിൽ, സംസ്ഥാന സമിതിയംഗം സി.എം. പവിത്രൻ, യുവമോർച്ച സെക്രട്ടറി കെ.കെ. മഹേഷ്, എൻ. രാജീവൻ, പി. ബിജിൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തെ തുടർന്ന് മാഹി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പള്ളൂർ എസ്ഐ റീന മേരി ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പ്രക്ഷോഭകരുമായി ചർച്ച നടത്തി.
