മാഹി ജനറൽ ആശുപത്രിക്ക് വീൽചെയറുകളും സ്ട്രോളറുകളും കൈമാറി മാഹി സിഎച്ച് സെന്റർ

 


മയ്യഴി: മാഹി ജനറൽ ആശുപത്രിയിലെ മെഡിക്കൽ വാർഡിലേക്ക് ആവശ്യമായ വീൽചെയറുകളും പീഡിയാട്രിക് വിഭാഗത്തിലേക്ക് കുഞ്ഞുങ്ങൾക്കായുള്ള സ്ട്രോളറുകളും മാഹി സിഎച്ച് സെന്റർ സംഭാവനയായി നൽകി. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാക്കിന് മാഹി സിഎച്ച് സെന്റർ പ്രസിഡന്റ് എ.വി. യൂസുഫ് ഉപകരണങ്ങൾ കൈമാറി.

ചടങ്ങിൽ ചെസ്റ്റ് സ്പെഷ്യലിസ്റ്റ് ഡോ. ആദിൽ വാഫി, നഴ്സിംഗ് ഓഫീസർമാരായ നാൻസി മേരി, സുധ, രേണുക, എൻ. മോഹൻ, സിഎച്ച് സെന്റർ സെക്രട്ടറി എ.വി. അൻസാർ, കെ. അലി ഹാജി, റിഷാദ് കൂടാളി തുടങ്ങിയവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ