മാഹി: പുതുച്ചേരി സർക്കാർ ഹജ്ജ് ക്വാട്ടയിൽ മാഹിയിൽനിന്ന് തീർഥാടനത്തിന് പോകുന്നവർക്കുള്ള മെഡിക്കൽ പരിശോധനയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി. അബ്ദുറഹ്മാൻ നിർവഹിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാഖ്, ഹജ്ജ് കോഡിനേറ്റർ ടി.കെ. വസീം, ഡോ. ആദിൽ വാഫി, ഡോ. സ്വപ്നലി, സി.എച്ച് സെന്റർ പ്രസിഡന്റ് എ.വി. യൂസുഫ് എന്നിവർ പങ്കെടുത്തു. എ.വി. അൻസാർ, സക്കീർ, റിഷാദ് കൂടാളി, മുഹമ്മദ് റംസാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
