വെസ്റ്റ് പളളൂർ ഒരുമ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിലെ പി എം ടി ഷെഡ് - കമ്മ്യൂണിറ്റി ഹാൾ റോഡിലെ നീരുറവ വരുന്ന ഭാഗത്ത് ഇന്റർലോക്ക് കല്ലുകൾ പാകുന്ന പ്രവൃത്തി ഉടനടി നടത്തണമെന്നും പ്രദേശവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മാഹി എംഎൽഎ ടി അശോക് കുമാറിന് നിവേദനം നൽകി.
ഒരുമ പ്രസിഡന്റ് രാജൻ കെ പളളൂർ, വൈസ് പ്രസിഡന്റ് കെ എൻ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.
