മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു


പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ എൻ.എസ്.എസ് ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മിദേവി പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.കെ.വി. ഷഹീൽ പരിപാടികൾക്ക് നേതൃത്വം നൽകി. 'നോട്ട് മീ, ബട്ട് യു' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിപുലമായ സേവന പ്രവർത്തനങ്ങളാണ് ക്യാമ്പസിൽ ഒരുക്കിയത്. ചടങ്ങിൽ കോളേജ് അധ്യാപകരും ജീവനക്കാരും എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക ആരോഗ്യവിഭാഗവുമായി സഹകരിച്ച് വിപുലമായ രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും ഒക്ടോബർ ഒന്നിന് ക്യാമ്പസിൽ ഒരുക്കുമെന്ന് കെ.കെ.വി. ഷഹീൽ അറിയിച്ചു. ഇതിനുപുറമേ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷി വളർത്തുന്നതിനായി 'വൈവിധ്യത്തിൽ ഏകത്വം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളും ക്യാമ്പസിൽ അരങ്ങേറും.


വളരെ പുതിയ വളരെ പഴയ