മാഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് മാഹിയിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടഞ്ഞ കോൺഗ്രസ് നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാഹി പാലം, മാഹി മെയിൻ റോഡ് വഴി മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു.
ബി.ജെ.പി. പുതുച്ചേരി സംസ്ഥാന സമിതി അംഗം അങ്കവളപ്പിൽ ദിനേശൻ, മണ്ഡലം ജനറൽ സെക്രട്ടറി മാഗനീഷ് മഠത്തിൽ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ, തലശ്ശേരി മണ്ഡലം സെക്രട്ടറി അനീഷ് കൊള്ളുമ്മൽ, മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടത്ത്, ജയസൂര്യ, ബാബു, ഹരിദാസ് പനത്തറ, ലീന പ്രദീപ്, കെ. കെ. ബാബുരാജ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
