അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു


 അഴിയൂർ: വടകര എം.എൽ.എ കെ.കെ. രമയുടെ 2023–24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ നിർവഹിച്ച ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, വാർഡ് മെമ്പർ സബാദ് വി.പി. തുടങ്ങിയവർ പങ്കെടുത്തു.

സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രദേശവാസികൾക്കും യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ പുതിയ ബസ് സ്റ്റോപ്പ് ഏറെ ഉപകരിക്കും. സ്കൂൾ പരിസരത്ത് ഏറെക്കാലമായി ആവശ്യമായിരുന്ന സൗകര്യമാണ് എം.എൽ.എ ഫണ്ടിലൂടെ യാഥാർഥ്യമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.




വളരെ പുതിയ വളരെ പഴയ