ബീക്കൺ ടൗൺ പദ്ധതി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു

 


ന്യൂ മാഹി: കണ്ണൂർ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു. പുന്നോൽ കുറിച്ചിയിൽ ടൗണിനെയാണ് ബീക്കൺ ടൗണായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്തത്.

വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ഒന്നാം ഘട്ടം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറിച്ചിയിൽ പുന്നോൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘാടക സമിതി യോഗം ചേർന്നത്. യോഗം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. സെയിത്തു അധ്യക്ഷത വഹിച്ചു.

ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ.വി. അജയകുമാർ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സുഗിനേഷ്, വാർഡ് മെമ്പർ ശഹദിയ മധുരിമ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ്. പ്രണവ്, എ.വി. ചന്ദ്രദാസൻ, സി.കെ. പ്രകാശൻ, കെ.എം. രഘുരാമൻ, ബിജോയ് അണിയാരം, പി.വി. ഹംസ, എം.വി. ഷക്കീബ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി.പി. ബിഷ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ, മെമ്പർമാരായ വി. മിനി, ഷർമില അഫ്സർ, വൈശാഖ് മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുബീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 


വളരെ പുതിയ വളരെ പഴയ