ന്യൂമാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും ന്യൂമാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സംഘം പ്രസിഡന്റ് അഡ്വക്കേറ്റ് അരുൺ സി ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എൻ കെ സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സുനിത പി കെ, എ സി രേഷ്‌മ, ഡയറക്ടർമാരായ സാജിത്ത് പെരിങ്ങാടി, അനീഷ് ബാബു, വി കെ പ്രമോദൻ എം പി തുടങ്ങിയവർ സംസാരിച്ചു. സംഘം സീനിയർ ക്ലാർക്ക് ജിൻസി എ നന്ദി പറഞ്ഞു. യു കെ ശ്രീജിത്ത്, വി വത്സൻ, ദിവിത കെ വി, ആരതി രാമചന്ദ്രൻ, അക്ഷയ് വി വി, അശ്വതി രാജീവ്, പ്രീയേഷ് ടി പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
