പെരിങ്ങാടി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപിക്ക് നിവേദനം നൽകി

 


പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിംഗിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമായി റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ വടകര ലോക്സഭ മണ്ഡലം എംപി ഷാഫി പറമ്പിലിന് നിവേദനം നൽകി. തലശ്ശേരിയിൽ വെച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് എംപിയെ കണ്ട് നിവേദനം കൈമാറുകയും വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തത്.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ ടി എച്ച് അസ്‌ലം, ശഹദിയ മധുരിമ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി സി റിസാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിഷയത്തിൽ അനുകൂലമായ ഇടപെടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി പഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകി.

പെരിങ്ങാടി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ പ്രധാന ജനകീയ പ്രശ്നമായി മാറിയതിനെ തുടർന്ന് കഴിഞ്ഞമാസം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ വിളിച്ച് ചേർത്തിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ചെയർമാനായും മെമ്പർ ടി എച്ച് അസ്‌ലം ജനറൽ കൺവീനറായും ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും റെയിൽവേ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ