മയ്യഴി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിലെ നാഗക്കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള കാവ് മാറ്റിവെക്കൽ ചടങ്ങ് സെപ്റ്റംബർ 16-ന് നടക്കും.
ശ്രീവല്ലഭൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ എട്ടിനും ഒമ്പതിനും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സംബന്ധിക്കും.