മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പുതുച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പുതുച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ സ്ക്വയർ പരിസരത്തായിരുന്നു പ്രതിഷേധം.

സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് വൈ വൈത്തിലിംഗം പ്രതിഷേധത്തിന് നേതൃത്വം നൽകി. മുൻ മുഖ്യമന്ത്രി വി നാരായണസ്വാമി, മുൻ മന്ത്രിമാരായ എഎംഎച്ച് ഷാജഹാൻ, പേട്ടപെരുമാൾ, മുൻ എംഎൽഎമാരായ വൈദ്യനാഥൻ, അനന്തരാമൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആനന്ദബാബു, നടരാജൻ, വനിതാ കോൺഗ്രസ് പ്രസിഡന്റ് നിഷ തുടങ്ങിയവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.

പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ