ന്യൂമാഹി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) അഡ്വ. ടി. ആസഫലിക്കും ന്യൂമാഹി സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകുന്നു. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് പെരിങ്ങാടി മൗലാനാ അബുൽ കലാം ആസാദ് ലൈബ്രറി പരിസരത്ത് വെച്ച് പരിപാടി നടക്കും.
മുൻ കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകരായ പി.പി. വിനോദൻ, കുഞ്ഞിക്കണ്ടി സലീം, ടി.സി. റൗഫ്, ബി.പി. മുഹമ്മദ് നൗഫൽ, സാജിദ് പെരിങ്ങാടി എന്നിവരാണ് വിവരങ്ങൾ അറിയിച്ചത്.
