മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിധവകളെയും വിഭാര്യരെയും ആദരിച്ചു


മാഹി: സെന്റ് തെരേസ ബസിലിക്ക ഇടവകയിലെ വിഭാര്യരെയും വിധവകളെയും കുടുംബസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. രാജേഷ് ജോണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.

സഹ വികാരി ഫാദർ ബിനോയ് എബ്രഹാം, സിസ്റ്റർ അജി മരിയ, സിസ്റ്റർ ലൂസി, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ഏവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ ഷാജി പിണക്കാട്ട് സ്വാഗതവും ജിൻസി രാജേഷ് നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ