മാഹിയിൽ അരി വിതരണം വൈകിയതിൽ യൂത്ത് കോൺഗ്രസ് ഉപരോധ സമരം; 16-നകം അരി നൽകുമെന്ന് ഉറപ്പ്.


മാഹി: രണ്ടു മാസമായി അരി എത്തിയിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപരോധിച്ചു. അരി എത്തിയിട്ടും റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത അമർഷത്തിന് കാരണമായിരുന്നു.

ഉപരോധത്തെ തുടർന്ന് നടന്ന ചർച്ചയിൽ ഈ മാസം 16-നകം മുഴുവൻ റേഷൻ കടകളിലും അരി വിതരണം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു.

മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ് സമരത്തിന് നേതൃത്വം നൽകി. മുഹമ്മദ് സർഫാസ്, ശ്രീജേഷ് എം.കെ, ശ്യാംജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ, അൻസിൽ അരവിന്ദ്, കെ.വി. ഹരീന്ദ്രൻ, കെ. ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ