പുന്നോൽ തണൽ ഫൗണ്ടേഷന് പേഷ്യന്റ് എയ്ഡ് ഉപകരണങ്ങൾ കൈമാറി


മാഹി: പുന്നോൽ തണൽ ഫൗണ്ടേഷൻ പേഷ്യന്റ് എയ്ഡ് യൂണിറ്റിലേക്ക് തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ (ടി.എം.സി.എ. ബഹറൈൻ) രോഗികൾക്കുള്ള വിവിധ ചികിത്സാ ഉപകരണങ്ങൾ കൈമാറി. പരിപാടി ടി.എം.സി.എ. വൈസ് പ്രസിഡന്റ്‌ വി.പി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ പി.എം. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു.

ഓക്സിജൻ കോൺസൻട്രേറ്റർ, ബൈപാപ്പ് മെഷീൻ, സി പാപ്പ് മെഷീൻ ഉൾപ്പെടെ ഇരുപതോളം ഉപകരണങ്ങളാണ് കൈമാറിയത്. ചടങ്ങിൽ അഫ്സൽ എം.കെ., കെ.പി. റഹീസ്, പി.കെ. മുജീബ് റഹ്മാൻ, അബ്ദുൽ റാസിഖ് തലശ്ശേരി, കെ.പി. റാസിഖ് എന്നിവർ സംസാരിച്ചു. തണൽ വൈസ് ചെയർമാൻ പി.വി. ഹംസ സ്വാഗതവും ബൈത്തുസ്സകാത്ത് പ്രസിഡന്റ്‌ എം. അബൂട്ടി നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ