മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ആന്റ് യൂത്ത് സെന്ററിൽ ഗുരുമന്ദിരത്തിന്റെ രജത ജൂബിലിയും ഗുരു ജയന്തി ആഘോഷങ്ങളും ഈ മാസം 27, 28 തീയതികളിൽ നടക്കും. 27 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ മാതൃസമിതി വൈസ് പ്രസിഡന്റ് വസന്ത കുമാരി വേണുഗോപാൽ ചടങ്ങിൽ പ്രഭാഷണം നടത്തും. തുടർന്ന് മേഖലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതാണ്.
ആഘോഷങ്ങളുടെ രണ്ടാം ദിനമായ 28 ന് ഗുരുപൂജയും തുടർന്ന് 12 മണി മുതൽ സമൂഹ സദ്യയും ഉണ്ടാകും. വൈകിട്ട് 7.30 ന് നടക്കുന്ന 'സോൾ ഓഫ് മ്യൂസിക്ക്' ഗാനമേളയോടെ ആഘോഷപരിപാടികൾക്ക് സമാപനമാകും.