ചൊക്ലി ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾക്ക് തുടക്കമായി; ആദ്യ ഇനമായ ചെസ്സ് മത്സരം കിടഞ്ഞി യു.പി. സ്കൂളിൽ നടന്നു.

ചൊക്ലി: ഈ വർഷത്തെ ചൊക്ലി ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾക്ക് തിരിതെളിഞ്ഞു. കിടഞ്ഞി യു.പി. സ്കൂളിൽ സംഘടിപ്പിച്ച ചെസ്സ് മത്സരത്തോടെയാണ് കായികമേളയ്ക്ക് ആവേശകരമായ തുടക്കമായത്.

സ്കൂൾ പ്രധാനാധ്യാപിക തുശയ്‌ബ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് സമീർ രയരോത്ത് അധ്യക്ഷത വഹിച്ചു. ഹമീദ് പോട്ടേരി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സുധാകരൻ മാസ്റ്റർ, ഉദയൻ മാസ്റ്റർ, ടി. മഹറൂഫ്, സനൽ മാസ്റ്റർ, അബ്ദുൽ ജലീൽ എ., റഫീഖ് കെ., ശ്രുതി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധിയായ വിദ്യാർത്ഥികളാണ് ആദ്യദിനം നടന്ന ചെസ്സ് മത്സരത്തിൽ മാറ്റുരയ്ക്കാനായെത്തിയത്. വരും ദിവസങ്ങളിൽ ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ തുടർ ഇനങ്ങൾ വിവിധ വേദികളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ