ന്യൂമാഹി: എസ് ജെ എം ന്യൂമാഹി റെയ്ഞ്ച് കമ്മിറ്റി പ്രസിദ്ധീകരിച്ച സീറത്തുൽ അമീൻ തിരുനബി എന്ന പുസ്തകം പ്രകാശനം ചെയ്തു. ന്യൂമാഹി കല്ലാപ്പള്ളി ഉറൂസ് മുബാറക്ക് വേദിയിൽ പേരോട് ഉസ്താദിന്റെ സാന്നിധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയാണ് പ്രകാശനം നിർവഹിച്ചത്. മുനീർ ഹാജി കല്ലാപള്ളി ആദ്യപ്രതി ഏറ്റുവാങ്ങി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചരിത്രത്തെ ആസ്പദമാക്കിയുള്ള 786 ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുസ്തകത്തെ അടിസ്ഥാനമാക്കി ന്യൂമാഹി റെയ്ഞ്ചിലെ 13 മദ്രസകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ 12 ന് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് യഥാക്രമം 3333, 2222, 1111 രൂപ വീതമുള്ള ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.
