മാഹി: മാഹി രാജീവ് ഗാന്ധി ഗവണ്മെന്റ് ഐടിഐയിൽ 2026-2028 അക്കാദമിക് വർഷത്തെ ദ്വിവത്സര കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം. റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.
എസ്എസ്എൽസി പാസായ, മാഹിയിലോ കേരളത്തിലോ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ്, രക്ഷിതാവ് എന്നിവർക്കൊപ്പം ഓഗസ്റ്റ് 21 വൈകുന്നേരം 3 മണിക്ക് മുൻപായി ഐടിഐ ഓഫീസിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9495744339 എന്ന മൊബൈൽ നമ്പറിൽ പ്രിൻസിപ്പലുമായി ബന്ധപ്പെടാവുന്നതാണ്.
