മാഹിയിൽ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു.

മാഹി: ക്വിറ്റ് ഇന്ത്യാ ദിനത്തോടും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചും മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

മാഹി ചൂടിക്കോട്ട രാജീവ് ഭവനിൽ നിന്നും മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷിന്റെ നേതൃത്വത്തിൽ മാഹി ടൗണിൽ പ്രഭാത ഭേരി നടന്നു. തുടർന്ന് രാജീവ് ഭവനിൽ ഔദ്യോഗികമായി പതാക ഉയർത്തി.

തുടർന്ന് നടന്ന ചടങ്ങിൽ മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് സ്വാഗതം ആശംസിച്ചു. കെ.പി. രെജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, മുൻ സിഎസ്ഒ നേതാവ് കെ.എം. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങുകൾക്ക് ഷെജിൻ കെ.ടി., ശ്രീകാന്ത് ഒ.പി., നിബിഷ അജയൻ, സീന രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ