മാഹി: ഓണാഘോഷങ്ങളുടെ ഭാഗമായി മാഹി മേഖലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം ഓഗസ്റ്റ് 24, 27, 28 തീയതികളിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത്. ഈ അവധി ദിവസങ്ങൾക്ക് പകരമായി മറ്റ് മൂന്ന് പ്രവൃത്തിദിനങ്ങളിൽ സ്‌കൂളുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്നും അതിനുള്ള കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
