പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും. ഓണം പ്രമാണിച്ച് 24, 25 തീയ്യതികളിൽ വൈകുന്നേരം 6 മണിക്ക് പുതുച്ചേരിയിൽ നിന്ന് മാഹിക്കും 26, 27 തീയ്യതികളിൽ വൈകുന്നേരം 5 മണിക്ക് മാഹിയിൽ നിന്ന് പുതുച്ചേരിക്കുമാണ് സ്പെഷ്യൽ ബസ് സർവീസ് നടത്തുക.