മാഹി: കേരള റിപ്പോർട്ടേഴ്സ് മീഡിയ പേഴ്‌സൺസ് യൂണിയൻ (കെ.ആർ.എം.യു) മാഹി-തലശ്ശേരി മേഖലയുടെ നേതൃത്വത്തിൽ യൂണിയൻ അംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. മാഹിയിൽ നടന്ന ചടങ്ങിൽ കെ.ആർ.എം.യു സംസ്ഥാന കമ്മിറ്റി അംഗം ഉസീബ് ഉമ്മലിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മേഖലയിലെ മുതിർന്ന മാധ്യമപ്രവർത്തകരും യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.
എൻ.വി അജയ കുമാർ, പ്രശാന്ത് കരിയാട്, നിർമ്മൽ മയ്യഴി, ആൻ്റെണി റോമി, സജീവൻ പി.കെ, രാഗേഷ് രാഗവ്, മോഹനൻ, യതീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഈ പരിപാടി സംഘടിപ്പിച്ചത്.
