റോഡോ തോടോ? തൃക്കണ്ണാപുരം തൊടുവയിൽ – കക്കടവ് റോഡ് ദുരവസ്ഥയിൽ

 


ഒളവിലം: അവഗണനയുടെ പതിറ്റാണ്ടുകൾ പിന്നിട്ട് കാൽനടയാത്ര പോലും അസാധ്യമായി ഒളവിലത്തെ തൃക്കണ്ണാപുരം തൊടുവയിൽ – കക്കടവ് റോഡ്. ഒളവിലം – കക്കടവ് തീരദേശ റോഡിൽ നിന്നും തൃക്കണ്ണാപുരം ക്ഷേത്രം, പള്ളിക്കുനി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന പ്രധാന പാതയാണിത്.

റോഡിന്റെ 90 ശതമാനം ഭാഗവും ടാറിങ് പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ബാക്കിവരുന്ന 200 മീറ്ററോളം ഭാഗം ടാർ ചെയ്യാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് രണ്ട് തവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിനോട് പഞ്ചായത്തും പൂർണ്ണ അവഗണനയാണ് കാണിക്കുന്നത്.

ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ദിവസേന ഈ വഴിയെ ആശ്രയിക്കുന്നത്. മഴക്കാലത്ത് പുനത്തിൽ കുന്നിൻ പ്രദേശത്തുനിന്നുള്ള വെള്ളം റോഡിലൂടെ കുത്തിയൊലിച്ചൊഴുകുന്നതിനാൽ വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ച് റോഡ് എത്രയും വേഗം ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

 

വളരെ പുതിയ വളരെ പഴയ