മാഹി ശ്രീ നാരായണ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 


മാഹി: ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷനിലെ IQAC-യുടെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയുടെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും (BDK) സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കോളേജ് ചെയർമാൻ ഡോ. എൻ. കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. രമ്യ വി. ആർ. സ്വാഗതം പറഞ്ഞ ചടങ്ങിൽ സൂര്യാനന്ദന കെ. കെ. അധ്യക്ഷത വഹിച്ചു. IQAC കോർഡിനേറ്റർ ശ്രീകുമാർ ടി. വി., ബി.ഡി.കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. പി. റിയാസ് മാഹി എന്നിവർ സംസാരിച്ചു. രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം സദസ്സിനെ ബോധവൽക്കരിച്ചു.

ഡോ. ജനസ് ദേവിന്റെ നേതൃത്വത്തിൽ ബി.എഡ്. വിദ്യാർഥികളും അധ്യാപകരും ക്യാമ്പിൽ രക്തം ദാനം ചെയ്തു. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ മെഡിക്കൽ സംഘവും ബി.ഡി.കെ ജില്ലാ ജോയിന്റ് സെക്രട്ടറി റഹീസ് മടപ്പീടികയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രീതി എം. എം. നന്ദി രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ