​ന്യൂ മാഹി കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകി

 


ന്യൂ മാഹി: സുസ്ഥിര പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, തങ്ങളുടെ തനത് ഫണ്ടിൽ നിന്ന് മുഴുവൻ സിഡിഎസ് അംഗങ്ങൾക്കും ഓണം അലവൻസ് നൽകി പുതിയ തുടക്കമിട്ടു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു.

​കുടുംബശ്രീ സംവിധാനത്തിനായി നിരന്തരം പ്രയത്നിക്കുന്ന അംഗങ്ങൾക്ക് ഉത്സവകാലങ്ങളിൽ സാമ്പത്തിക സഹായം നൽകാൻ സാധിക്കാതിരുന്നത് മുൻകാലങ്ങളിലെ വലിയൊരു പോരായ്മയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനതുഫണ്ട് വർധിപ്പിക്കാനായി നടപ്പിലാക്കിയ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഈ വർഷത്തെ ഓണം അലവൻസ് നൽകാൻ സാധിച്ചതെന്നും, ഇത് സിഡിഎസിന്റെ കൂട്ടായ്മയുടെ വിജയമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ