മാഹി: ഓണാഘോഷത്തോടനുബന്ധിച്ച് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസ് അനുവദിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ. ദിനേശൻ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (പി.ആർ.ടി.സി.) ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 24-ന് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും 26-ന് മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും അടിയന്തരമായി പ്രത്യേക സർവീസുകൾ നടത്തണമെന്നാണ് ആവശ്യം. നിലവിലുള്ള സർവീസുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്കും സീറ്റുകളുടെ അപര്യാപ്തതയും കാരണം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധിക സർവീസ് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
