അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി അഴിയൂർ ചുങ്കം ടൗണിൽ യൂണിറ്റ് പ്രസിഡന്റ് ബബിത്ത് തയ്യിൽ പതാക ഉയർത്തി. ചടങ്ങിൽ ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു.
രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു എം., അരവിന്ദൻ എം.ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് പടക്കങ്ങൾ പൊട്ടിച്ചും മധുര വിതരണം നടത്തിയും സന്തോഷം പങ്കുവെച്ചു. തുടർന്ന് മേഖലയിലെ മുതിർന്ന വ്യാപാരികളെ അവരുടെ വീടുകളിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
ചടങ്ങുകൾക്ക് ജയൻ (അബി സ്റ്റോർ), സമ്രാൻ, പവിത്രൻ, പ്രജീഷ് മുത്തു, ജിത്തു, നൗഷർ എന്നിവർ നേതൃത്വം നൽകി.
