മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് പെരിങ്ങാടി ഖാസി അബ്ദുശുക്കൂർ മുസ്ലിയാരുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ശനിയാഴ്ച രാത്രി ഖത്തുൽ ഖുർആനും സമൂഹ സിയാറത്തും നടക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് നൂറെ മദീന മദ്ഹ് ഗാന മത്സരവും രാത്രി എട്ടിന് ശാദുലി റാത്തീബും സംഘടിപ്പിക്കും. തിങ്കളാഴ്ച രാത്രി ഏഴിന് ഹാഫിസ് ഫാരിസ് ഹുസൈൻ കാമിൽ ഹാദി നയിക്കുന്ന ലൈഫ് വിത്ത് എഐ പഠന ക്ലാസ് നടക്കും. ചൊവ്വാഴ്ച ബുക്ക് പ്ലസ് വൈജ്ഞാനിക മത്സരം, രാത്രി ഏഴിന് ഇശൽ നൈറ്റ്, എട്ടിന് ഉമർ സഖാഫി ചെതലയത്തിന്റെ പ്രഭാഷണം എന്നിവ ഉണ്ടാകും.
സമാപന ദിനമായ ബുധനാഴ്ച കല്ലാപ്പള്ളി മൗലീദ് നടക്കും. രാത്രി ഏഴിന് ദിക്ർ ദുആ സമ്മേളനം ഉമർ സഖാഫി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്യും. തുടർന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. രാത്രി പത്തിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ റമീസ് സഖാഫി, ഇബ്രാഹിം മുസ്‌ലിയാർ, എൻ പി സയ്യിദ്, ഖാലിദ് മല്ലാളി, അബ്ദുൽ ഫത്താഹ് ദുബൈ തുടങ്ങിയവർ പങ്കെടുത്തു.