കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16-ന് നടക്കും.


തലശ്ശേരി: കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു.) കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ന്യൂമാഹിയിലെ ഹിറാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.

സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കുന്നതിനായി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി. സംഘാടകരായ എൻ.വി. അജയകുമാർ, കാർത്തു വിജയ്, ഉസീബ് ഉമ്മലിൽ, പ്രശാന്ത് കരിയാട്, പി.കെ. സജീവൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ