അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓണം സമ്മാന കൂപ്പൺ പുറത്തിറക്കി.


അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം സമ്മാന കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്, ജയന് (അബി സ്റ്റോർ) കൂപ്പൺ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് ഒക്ടോബർ 4-ന് വൈകിട്ട് ശംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി, മുബാസ് കല്ലേരി, സരുൺ, ബിറ്റു എം തുടങ്ങിയവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ