അരി വിതരണം: മാഹി എം എൽ എയുടെ നിരന്തര ഇടപെടൽ ഫലം കണ്ടു; തീരുമാനമായി


 ​മയ്യഴിയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. സിവിൽ സപ്ലൈസ് അധികൃതരുമായി എം എൽ എ അഡ്വ. ടി അശോക് കുമാർ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്ന് ഡിസംബർ-ജനുവരി മാസങ്ങളിലെ അരി ഓണത്തിന് മുൻപായും, മെയ് മാസം വരെയുള്ള കുടിശ്ശിക അരി ഓണത്തിന് ശേഷം എത്രയും വേഗത്തിലും വിതരണം ചെയ്യാൻ തത്വത്തിൽ തീരുമാനമായി.

​മെയ് മാസം വരെയുള്ള കുടിശ്ശിക അരിയുടെ പണം ഡിബിടി (DBT) ആയി നൽകണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മയ്യഴിയിലെ ജനങ്ങൾക്ക് അരി തന്നെ ലഭ്യമാക്കണമെന്ന നിലപാടിൽ എം എൽ എ ഉറച്ചുനിൽക്കുകയായിരുന്നു.

​അതോടൊപ്പം, ഡിസംബർ-ജനുവരി മാസങ്ങളിലെ 20 കിലോ അരിയോടൊപ്പം പലവ്യഞ്ജനങ്ങൾ കൂടി ഉൾപ്പെടുത്തി ഓണക്കിറ്റായി വിതരണം ചെയ്യണമെന്ന നിർദ്ദേശവും എം എൽ എ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഈ നിർദ്ദേശം സിവിൽ സപ്ലൈസ് അധികൃതർ സജീവമായി പരിഗണിച്ചുവരികയാണ്.

വളരെ പുതിയ വളരെ പഴയ