മഞ്ഞണി പൂനിലാവിൽ കുളിച്ച് സംഗീത പ്രേമികൾ: ചാലക്കരയിൽ എസ്. ജാനകിക്ക് പ്രണാമം അർപ്പിച്ച് സംഗീതാർച്ചന.

മാഹി: ഗാനകോകിലം എസ്. ജാനകിയുടെ നാദധാരയിൽ ലയിച്ച് ചാലക്കര ദേശം മഹാഗായികയ്ക്ക് പ്രണാമമർപ്പിച്ചു. ചാലക്കര സ്വരരാഗ് സംഗീത വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജാനകിയമ്മയുടെ ആദ്യകാല ഗാനങ്ങൾ തൊട്ട് അവിസ്മരണീയമായ അനവധി മനോഹര ഗാനങ്ങൾ വീണ്ടും തരംഗമായി.

കെ.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗായകരായ സുനിത മാഹി, കെ.പി. പ്രശാന്ത്, പി.കെ. പ്രശാന്ത്, പി.കെ. ചന്ദ്രബാബു, കെ.പി. അദിബ്, മുഹമ്മദലി, നദേശ വിജയ എന്നിവർ ഗാനങ്ങൾ ആലപിച്ച് സദസ്സിനെ സംഗീതസാന്ദ്രമാക്കി.

മൗലാനാ അബ്ദുൾ കലാം ആസാദ് ക്ലബ്ബ് പ്രസിഡന്റ് കെ. മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പായറ്റ അരവിന്ദൻ, ശ്യാം സുന്ദർ മാസ്റ്റർ, കെ.പി. പ്രശാന്ത് മാസ്റ്റർ, കെ.കെ. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ