സ്വാതന്ത്ര്യ ദിനാഘോഷം: മാഹിയിൽ മന്ത്രി ശിവകൊളുന്തു പതാക ഉയർത്തി

 


സ്വാതന്ത്ര്യ ദിനത്തിൽ മാഹി മൈതാനിയിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി വി.പി.ശിവകൊളുന്തു പതാക ഉയർത്തി, ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. മാഹി പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പുതുചേരി ഹോം ഗാർഡ്സ്, എൻ.സി.സി, തുടങ്ങിയ സേന വിഭാഗങ്ങളോടൊപ്പം മാഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും സെറിമോണിയൽ പരേഡിൽ പങ്കെടുത്തു. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, അഡ്വ.ടി.അശോക് കുമാർ എം.എൽ.എ, മുൻ എം.എൽ.എമാരായ രമേശ് പറമ്പത്ത്, വി.രാമചന്ദ്രൻ മാസ്റ്റർ, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, മാഹി പോലീസ് സുപ്രണ്ട് ഡി.ധനശേഖരൻ തുടങ്ങി രാഷ്ട്രിയ സാമൂഹ്യ ഉദ്യോഗസ്ഥ മേഖലയിലെ നിരവധിപേർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ടാഗോർ പാർക്കിലെ സ്വാതന്ത്ര്യ സമരസേനാനി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.


വളരെ പുതിയ വളരെ പഴയ