അഖില കേരള ബോഡി ബിൽഡിങ് മത്സരം: മാഹി പോലീസിലെ ഹോംഗാർഡ് പി.പി. ജിനോഷിന് മിന്നുന്ന നേട്ടം


മാഹി: തൃശൂരിൽ വെച്ച് നടന്ന അഖില കേരള ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മാഹി പോലീസിലെ ഹോംഗാർഡ് പി.പി. ജിനോഷിന് മികച്ച നേട്ടം. മത്സരത്തിലെ ബോഡി ബിൽഡിങ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും (വെങ്കലം) ക്ലാസിക് ഫിസിക് വിഭാഗത്തിൽ നാലാം സ്ഥാനവും ഇദ്ദേഹം കരസ്ഥമാക്കി.

മാഹി പോലീസ് സേനയിൽ ഹോംഗാർഡായി സേവനമനുഷ്ഠിച്ചുകൊണ്ട് തന്നെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ജിനോഷിനെ മാഹി പോലീസ് വകുപ്പിലെ സഹപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു.



വളരെ പുതിയ വളരെ പഴയ