മാഹി: പുതുച്ചേരി ക്ലൈമറ്റ് സ്കോളർ അവാർഡ് ജേതാവും, പുതുച്ചേരിയെ പ്രതിനിധീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ പങ്കെടുത്ത് ദേശീയ അംഗീകാരം കരസ്ഥമാക്കുകയും ചെയ്ത മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥി വീണാധാരി ധനിജിത്തിന് അനുമോദനം നൽകുന്നു.
നാളെ (ജൂലൈ 16) രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എംഎൽഎ നിർവ്വഹിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ അറിയിച്ചു.
