പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ കർശന നടപടി: മയ്യഴി നഗരസഭ


മാഹി: മാഹി മേഖലയിലെ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പൊതുവഴികളിലും തെരുവുനായ്ക്കൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നിയമനടപടികളുമായി മയ്യഴി (മാഹി) നഗരസഭ. ഇത്തരം നടപടികൾ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവുകളുടെയും നിലവിലുള്ള നഗരസഭാ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു നിരോധനമായി നടപ്പിലാക്കുന്നത്.

നിരത്തുകളിൽ തെരുവുനായ്ക്കൾക്ക് കൂട്ടത്തോടെ ഭക്ഷണം നൽകുന്നത് അവയുടെ എണ്ണം പെരുകുന്നതിനും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ അക്രമകാരികളായി മാറുന്നതിനും കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും നഗരത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനുമായി നഗരസഭയുടെ നിർദ്ദേശം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.

 












 

വളരെ പുതിയ വളരെ പഴയ