ന്യൂ മാഹി : പോലീസിന്റെ സമയോചിതമായ ഇടപെടൽ യുവാവിൻ്റെ ജീവൻ രക്ഷിച്ചു. നാദാപുരം സ്വദേശി മാഹിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്യാനായി മുറിയെടുത്തെന്നുള്ള സന്ദേശം നാദാപുരം പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് ന്യൂ മാഹി പോലീസ് മാഹിയിലെ ലോഡ്ജിൽ എത്തുകയും വാതിൽ ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ മുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിലായിരുന്നു യുവാവ് . പോലീസിന്റെ ഇടപെടലിനെ തുടർന്ന് 34 കാരനായ യുവാവിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. നാദാപുരം പോലീസ് യുവാവിന്റെ ലൊക്കേഷൻ പരിശോധിച്ചതിനെ തുടർന്നാണ് മാഹിയിലെ ലോഡ്ജിൽ യുവാവുണ്ടെന്നു തിരിച്ചറിഞ്ഞത്. വിവരത്തെ തുടർന്ന് എസ് ഐ ഹരീഷും ഡ്രൈവർ ശ്രീനാദ് ഹോം ഗാർഡ് രാജനും ചേർന്ന് സ്ഥലത്ത് കുതിച്ചെത്തിയാണ് യുവാവിനെ ആത്മഹത്യ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
