തീരദേശ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ കുടുങ്ങി; സ്വന്തം ചിലവിൽ മാലിന്യം തിരികെ എടുപ്പിച്ചു വാർഡ് കൗൺസിലർ

 
 


കാര്യാട് മോന്താൽ തീരദേശ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിക്കെതിരെ ശക്തമായ നടപടിയുമായി വാർഡ് കൗൺസിലർ രംഗത്ത്. റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ നിന്ന് വലിച്ചെറിഞ്ഞയാളുടെ വീട്ടുവിലാസം അടങ്ങിയ രേഖകൾ തിരഞ്ഞുപിടിച്ചാണ് അധികൃതർ ആളെ തിരിച്ചറിഞ്ഞത്. തുടർന്ന് മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും അയാൾക്കൊണ്ട് തന്നെ അത് പൂർണ്ണമായും തിരികെ എടുപ്പിക്കുകയും ചെയ്തു.

ഇരുപത്തിയാറാം വാർഡ് കൗൺസിലർ കെ.ടി.കെ ശരണ്യയുടെ നേതൃത്വത്തിലാണ് ഈ വേറിട്ടതും കർശനവുമായ നടപടി ഉണ്ടായത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. കൗൺസിലറുടെ ഈ മാതൃകാപരമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി നാട്ടുകാരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. പ്രദേശത്ത് മാലിന്യ നിക്ഷേപം തടയാൻ വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ