സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു


ന്യൂമാഹി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ പ്രധാന സംഘാടകനും ഏടന്നൂർ ടാഗോർ വായനശാലയുടെ സ്ഥാപകനും പ്രസിഡൻ്റും പ്രഥമ പി.എൻ.പണിക്കർ പുരസ്കാര ജേതാവുമായ കുനിയിൽ കൃഷ്‌ണനെ അനുസ്മരിച്ചു.

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായാണ് അനുസ്മരണം നടത്തിയത്. പ്ലസ് ടുവിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച പ്രതിഭകളെ അനുമോദിച്ചു. 

 അനുസ്മരണം റിട്ട. ഡപ്യൂട്ടി തഹസിൽദാറും എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് ഉദ്ഘാടനം ചെയ്തു. എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പ്രീജ ഉപഹാര സമർപ്പണം നടത്തി.

തലശ്ശേരി താലൂക്ക് ലൈബ്രറ്റി കൌൺസിൽ അംഗം യു. ബ്രിജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. അജയകുമാർ, ഷെമീ രാഗേഷ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ