മാഹി: കേന്ദ്ര ടെക്സ്റ റയിൽസ് മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ ഹാന്റി ക്രാഫ്റ്റ് പ്രോഗ്രാമായ "ചൗപാൽ" കരകൗശല കേമ്പ് സംഘടിപ്പിച്ചു. ചാലക്കര എം.എ.എസ്.എം. വായനശാല നാളിൽ മാഹി പൊലീസ് സി.ഐ.പി.എ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
അസി.ഡയറക്ടർ രൂപ്ചന്ദ് അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ബാബേഷ് സർക്കാർ, എൻ.നിധീഷ്, കെ.വി. സന്ദീപ്, അനുപമ സഹദേവൻ സംസാരിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർകെ.ഇ. സുലോചന സ്വാഗതവും, ആർ.ശുഭശ്രീ നന്ദിയും പറഞ്ഞു. ഫലവൃക്ഷ തൈകളുടെ വിതരണവുമുണ്ടായി.
