പള്ളൂർ: പരിസ്ഥിതിദിനത്തിൽ അപ്രതീക്ഷിതമായി കസ്തൂർബാ ഗാന്ധി ഗവൺമെൻ്റ് ഹൈസ്കൂളിലെത്തിയ ബഹുമാന്യ മാഹി എം.എൽ എ അഡ്വ ടി . അശോക് കുമാറിനെ അധ്യാപകരും വിദ്യാർഥികളും സ്വീകരിച്ചു.
എച്ച്. എം ഇൻ ചാർജ് ശ്രീമതി വി.പി. ഷമീദ പൊന്നാട ചാർത്തി അദ്ധേഹത്തെ ആദരിച്ചു. വിദ്യാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അധ്യാപകരുമായി ചർച്ച ചെയ്ത് മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയ അങ്കണത്തിൽ ഒരു വൃക്ഷത്തെ നട്ടു കൊണ്ട് ദിനാചരണത്തിന് മിഴിവേകി.
