മാരക ലഹരിവസ്തുക്കൾക്കെതിരെ പ്രതിരോധം തീർത്ത് കുട്ടികൾ വരവർണ്ണങ്ങളിലൂടെ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചു. മലബാർ കേൻസർ സെന്റർ ആന്റി ടുബാക്കോ സെൽ, പള്ളൂർ വിനായക കലാക്ഷേത്രം, വർണ്ണം ചിത്രരചന പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളൂർ സ്കോളർ ഹൈസ്കൂളിലാണ് ചിത്രരചനാ മത്സരം നടത്തിയത്. കലൈമാമണി ചാലക്കര പുരുഷു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിനായക കലാക്ഷേത്രം രക്ഷാധികാരി രാമകൃഷ്ണൻ കാണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മലബാർ കേൻസർ സെന്ററിലെ ഡോക്ടർ ഫിൻസ് എം ഫിലിപ്പ് ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. മാഹി ഫയർ ഓഫീസർ പി രതീഷ് കുമാർ, പൊലീസ് എസ് ഐ സുനിൽ മുന്നങ്ങാടി, ബേബി മനോജ് എന്നിവർ സംസാരിച്ചു. ചിത്രകാരൻ വീരേന്ദ്രകുമാർ സ്വാഗതവും പ്രവീൺ കുമാർ നന്ദിയും രേഖപ്പെടുത്തി.
