പള്ളൂർ കസ്തൂർബാ ഗാന്ധി സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു; എൻ രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


 പള്ളൂർ കസ്തൂർബാ ഗാന്ധി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ വിപുലമായ പരിപാടികളോടെ വായനദിനം ആചരിച്ചു. സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ റിട്ടയേർഡ് പ്രധാനാധ്യാപകൻ എൻ രാജീവൻ മാസ്റ്റർ വായനദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.

എച്ച് എം ഇൻ ചാർജ് വി പി ഷമീദ ചടങ്ങിൽ സ്വാഗതഭാഷണം നടത്തുകയും മുഖ്യാതിഥിയായ രാജീവൻ മാസ്റ്ററെ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. വായനദിനത്തോട് അനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികളായ ദേവ്ന, സാൻവിൻ സുരേഷ്, ഋതുപർണ, ലയാൻ ആയിഷ, ശീതൾ, കാന്തിത, ജിയ നെഹ്റിൻ എന്നിവർ വായനാദിന പ്രസംഗങ്ങൾ നടത്തി. ദേവ് ദീപത്, അർണവ് വിനോദ്, ആഗ്‌നേയ എന്നിവർ വായനദിന കവിതകളും അവതരിപ്പിച്ചു. വിദ്യാർഥിനിയായ പാർവ്വണ ചടങ്ങിൽ വായനാദിന ചുവർപത്രിക സമർപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി തുഷാര സി നന്ദി രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ