മാഹിയിൽ സ്കൂൾ കോളേജ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി


 മാഹി മേഖലയിലെ സ്കൂൾ, കോളേജ് വാഹനങ്ങളുടെയും ഗവൺമെന്റ് സ്റ്റുഡന്റ്സ് ബസുകളുടെയും സംയുക്ത ഫിറ്റ്നസ് പരിശോധന മാഹിയിൽ നടന്നു. മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള നാൽപ്പതോളം വാഹനങ്ങളാണ് പരിശോധനയ്ക്കായി എത്തിയത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.

സ്പീഡ് ഗവർണർ, ജിപിഎസ് സംവിധാനം, എമർജൻസി എക്സിറ്റ്, ഫസ്റ്റ് എയ്‌ഡ് ബോക്സ് എന്നിവ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധന പൂർത്തിയാക്കിയ സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി ഗതാഗത വകുപ്പിന്റെ പ്രത്യേക സ്റ്റിക്കർ പതിക്കുന്ന ചടങ്ങ് മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത്കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

മാഹി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി ഭുവൻ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. ആദ്യഘട്ടത്തിൽ ഫിറ്റ്നസ് യോഗ്യമല്ലെന്ന് കണ്ടെത്തിയ വാഹനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് ഹരിഹരനും പരിശോധനകളിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ