രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലും മാഹി അഡ്മിനിസ്ട്രേഷനും സംയുക്തമായി മാഹിയിൽ അന്താരാഷ്ട്ര യോഗാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. മാഹി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. പി. ഇഷ്ഹാഖ്, ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എം. എം. തനൂജ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കുബേർശംഖ് സ്വാഗതവും സ്വസ്ഥവൃത്ത ആൻഡ് യോഗ വകുപ്പിലെ ഡോ. കെ. എസ്. ബിനു നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന്റെ ഭാഗമായി ആർജിഎഎംസിഎച്ചിലെ യോഗ വെൽനസ് ക്ലബ്ബ് അംഗങ്ങളും വിദ്യാർത്ഥികളും അവതരിപ്പിച്ച യോഗ പ്രകടനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടികൾക്ക് ഡോ. വേദവ്യാസ്, ഡോ. സി. കെ. റീമ എന്നിവർ നേതൃത്വം നൽകി.
