മാഹി: മദ്യനിരോധന സമിതി നേതാവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഐ. അരവിന്ദന്റെ അകാല വിയോഗത്തിൽ നാളെ അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാഹി ടൗണിലെ കടകമ്പോളങ്ങൾ അടച്ചിട്ട് ദുഃഖാചരണം നടത്തും.
ഐ അരവിന്ദന്റെ വിയോഗത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാഹിയുടെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിനെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറയുന്നു.
നാളെ രാവിലെ നടക്കുന്ന ദുഃഖാചരണത്തോടും ഹർത്താലിനോടും മുഴുവൻ വ്യാപാരികളും ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനൻ അഭ്യർത്ഥിച്ചു.
